Posted On
date_range Updated On
date_range വിഗ്രഹത്തിൽ ചാർത്തിയആഭരണങ്ങൾ കവർന്ന പൂജാരി അറസ്റ്റിൽ
മംഗളൂരു: ഖാർവികരെ ഗംഗോളി ശ്രീ മഹാ കാളി അമ്മണവര ക്ഷേത്രം വിഗ്രഹത്തിൽ ചാർത്തിയ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പൂജാരി അറസ്റ്റിൽ. സിർസി താലൂക്കിൽ മൂരഗർ ഗ്രാമത്തിലെ നരസിംഹ ഭട്ടിനെയാണ് (43) അറസ്റ്റ് ചെയ്തത്.ശനിയാഴ്ച നവരാത്രി ആഘോഷ ഒരുക്ക ഭാഗമായി ആഭരണങ്ങൾ വൃത്തിയാക്കാൻ അഴിച്ചെടുത്തപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്.
ഇതോടെ, പൂജാരിക്കെതിരെ പരാതി നൽകി. തുടർന്ന്, വിവിധ ബാങ്കുകളിൽ പണയം വെച്ച 21 ലക്ഷം രൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തു. ശമ്പളവും താമസ സൗകര്യവും നൽകി കഴിഞ്ഞ മേയ് 16 മുതൽ ക്ഷേത്രം കമ്മിറ്റി നിയമിച്ച പൂജാരിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.