ബംഗളൂരു: ഐക്യത്തോടെ ഒത്തുചേർന്ന് ഫാഷിസ്റ്റ് ഭരണം ഇല്ലാതാക്കാമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നും പാണക്കാട് മുനവ്വിർ അലി ശിഹാബ് തങ്ങൾ. കേരളത്തിൽ ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണാർഥം എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷതവഹിച്ചു. ബാംഗ്ലൂർ മലബാർ മുസ്‍ലിം അസോസിയേഷൻ പ്രസിഡന്റും പ്രഥമ എസ്.ടി.സി.എച്ച്. മാനവതാവാദ അവാർഡ് ജേതാവുമായ ഡോ. എൻ.എ. മുഹമ്മദിനെ ഷാൾ അണിയിച്ച് ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ വനിത ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് മുഖ്യപ്രഭാഷണം നടത്തി.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഡോ. ഷഫ്ന ഫാത്തിമ, ഡോ. ഷഫ്ന ഷറിൻ, എം.പി. അഫ്സൽ എന്നിവർക്കുള്ള ഉപഹാരങ്ങൾ മുനവ്വറലി ശിഹാബ് തങ്ങൾ നൽകി. റഷീദ് മൗലവി പ്രാർഥന നിർവഹിച്ചു. ജ. സെക്രട്ടറി എം.കെ നൗഷാദ് സ്വാഗതവും ഡോ. എം.എ. അമീറലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.