ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയെ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘം എട്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കഴിഞ്ഞ ദിവസം പ്രജ്വലിനെ അന്വേഷണ സംഘത്തിന് വിശദ ചോദ്യം ചെയ്യലിനായി വിട്ടുനൽകിയത്.
അതേസമയം, പ്രജ്വലിനെതിരെ പരാതി ഉന്നയിച്ച യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ പ്രജ്വലിന്റെ മാതാവും മുൻ മന്ത്രി എച്ച്.ഡി. രേവണ്ണയുടെ ഭാര്യയുമായ ഭവാനി രേവണ്ണക്ക് കർണാടക ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. വിവിധ ഉപാധികളോടെ മുമ്പ് താൽക്കാലിക മുൻകൂർ ജാമ്യവും മുമ്പ് ഹൈകോടതി അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.