സുധീർ
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവ്
മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് മംഗളൂരു പോക്സോ പ്രത്യേക കോടതി 20 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബെൽത്തങ്ങാടി കതിരുദ്യവാരയിലെ കൊപ്പഡഗണ്ടിയിൽ കെ. സുധീറിനാണ് (27) ശിക്ഷ. തന്റെ വീട്ടിൽ ടി.വി കാണാൻ വന്ന 13കാരിയെ 2021 ഡിസംബർ അവസാന വാരമാണ് ഇയാൾ പീഡിപ്പിച്ചത്. ഗർഭിണിയായ കുട്ടിയെ പിന്നീട് ചിക്കമഗളൂരുവിലെ ആശുപത്രിയിൽ ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.