കനരാജെയിൽ പിക്അപ് ഡ്രൈവറുടെ ജീവനെടുത്ത അപകടദൃശ്യം
Posted On
date_range Updated On
date_range പിക്അപ് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
മംഗളൂരു: തെക്കര ഗ്രാമത്തിലെ കനരാജെയിൽ പിക്അപ് വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആലക്കെ സ്വദേശിയും ഹരിശ്ചന്ദ്രയുടെ മകനുമായ ഹേമചന്ദ്രയാണ് (32) ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.
പിക്അപ്പിലുണ്ടായിരുന്ന ഉമ്മറബ്ബ (51) എന്ന യാത്രക്കാരനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട പിക്അപ് ട്രക്ക് സെന്ററിങ് ജോലി സാമഗ്രികൾ കൊണ്ടുപോവുകയായിരുന്നു. പുത്തൂർ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.