ബാംഗളൂർ: തനിമ ബംഗളൂരു ചാപ്റ്ററും ഹിറാ മോറൽ സ്കൂളും ചേർന്ന് മാറത്തഹള്ളി എഡിഫിസ് വൺ ബാങ്ക്വിറ്റ് ഹാളിൽ ഖുർആൻ കാലിഗ്രഫി ശിൽപശാല സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പ്രസിഡന്റ് ഷമീർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹിറാ മോറൽ സ്കൂൾ ഓഫ്ലൈൻ ഡിപ്പാർട്മെന്റ് ഹെഡ് റംഷീദ് ‘ഖുർആനും കലയും’ എന്ന വിഷയത്തിൽ സംസാരിച്ചു. പ്രശസ്ത അന്താരാഷ്ട്ര കാലിഗ്രാഫർ മുഖ്താർ അഹമ്മദിന്റെ ശിഷ്യയും കാലിഗ്രഫി വിദഗ്ധയുമായ ജീഹാൻ ഹൈദർ ശിൽപശാലക്ക് നേതൃത്വം നൽകി. കാലിഗ്രഫി പ്രദർശനവും നടന്നു. ബൈത്തുസ്സകാത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന്, വൈസ് ചെയർമാൻ ഇൽയാസ് മൗലവി എന്നിവർ ശിൽപശാലയിൽ അതിഥികളായി. കാലിഗ്രഫിയുടെ പ്രാധാന്യത്തെക്കുറിച്ച് ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിച്ചു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും കാലിഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മാർച്ച് എട്ടിന് പാലസ് ശീഷ് മഹലിൽ നടക്കുന്ന റമദാൻ സംഗമത്തോടനുബന്ധിച്ച് തനിമയുടെ സ്റ്റാളിൽ വിതരണം ചെയ്യും. കാലിഗ്രഫിയെ പ്രോത്സാഹിപ്പിക്കാൻ തനിമയുടെ കീഴിൽ തുടർ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. തനിമ പ്രതിനിധി മുജീബ് റഹ്മാൻ സ്വാഗതവും എച്ച്.എം.എസ് വൈസ് പ്രിൻസിപ്പൽ ഷമീമ മുഹ്സിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.