Posted On
date_range Updated On
date_range കുടിശ്ശികയുള്ള ജലബില്ലുകൾ അടക്കാൻ അവസരം
ബംഗളൂരു: ജലബില്ലുകൾ കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് ബില്ലടക്കാൻ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) അവസരമൊരുക്കുന്നു. കോടിക്കണക്കിന് രൂപയാണ് കുടിശ്ശികയിനത്തിൽ ബി.ഡബ്ല്യു.എസ്.എസ്.ബിക്ക് ലഭിക്കാനുള്ളത്.
ബി.ബി.എം.പി- 23 കോടി, കേന്ദ്ര സർക്കാർ ഓഫിസുകൾ- 88 കോടി, സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾ- നാലു ലക്ഷം, മറ്റു ഉപഭോക്താക്കൾ- 292 കോടി എന്നിങ്ങനെയാണ് ബിൽ കുടിശ്ശിക. ബിൽ കുടിശ്ശികയും പലിശയുമായി പൊലീസ് വകുപ്പ് 63 കോടിയോളം അടക്കാനുണ്ട്. കുടിശ്ശികയുള്ള ഉപഭോക്താക്കൾ ഉടൻ പണമടക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.