Posted On
date_range Updated On
date_range നമ്മ മെട്രോ തമിഴ്നാട്ടിലേക്കും; ചെന്നൈ മെട്രോയുമായി കൈകോർക്കും
ബംഗളൂരു: നമ്മ മെട്രോ റെയില്‍ പാത തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് നീട്ടുന്ന പദ്ധതിയുടെ പഠനം നടത്തുന്നു. ചെന്നൈ മെട്രോ റെയിൽ കോർപറേഷൻ ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനുമായി കൈകോർക്കും. തമിഴ്നാടിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന പദ്ധതി രണ്ട് കോര്‍പറേഷനുകളും ചേര്‍ന്ന് നടപ്പാക്കാൻ ധാരണയായിട്ടുണ്ട്.
അതത് അതിര്‍ത്തിക്കുള്ളില്‍ വരുന്ന നിര്‍മാണ ചുമതല ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കായിരിക്കും. പാതയുടെ 12 കിലോമീറ്റർ കര്‍ണാടകയിലും 11 കിലോമീറ്റർ തമിഴ്നാട്ടിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.