Posted On
date_range Updated On
date_range സംഗീത സന്ധ്യ ഇന്ന്
ബംഗളൂരു: ക്ലാസിക്കൽ മ്യൂസിക് ഓർഗനൈസേഷനായ സപ്തകും ബംഗളൂരു കലാനന്ദനവും ചേർന്നൊരുക്കുന്ന സംഗീത സന്ധ്യ ഞായറാഴ്ച നടക്കും. വൈകീട്ട് 5.30ന് മല്ലേശ്വരം റെയിൽവേ സ്റ്റേഷനടുത്തുള്ള ഹവ്യക സഭാഭാവനയിൽ അരങ്ങേറുന്ന പരിപാടിയിൽ പ്രസിദ്ധ സംഗീതജ്ഞൻ ഭിംസെൻ ജോഷിയുടെ പൗത്രൻ വിരാജ് ജോഷി സംഗീതക്കച്ചേരി അവതരിപ്പിക്കും
. രൂപക് വൈദ്യ (തബല), സൂര്യ ഉപാധ്യായ (ഹാർമോണിയം) എന്നിവർ പിന്നണിയേകും. തുടർന്ന് സന്തോഷ് നഹാർ (വയലിൻ), രവീന്ദ്ര കട്ടോട്ടി (ഹാർമോണിയം), രവീന്ദ്ര യവഗാൾ (തബല) എന്നിവരുടെ ജുഗൽബന്ധി സംഗീതക്കച്ചേരിയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.