ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ പാർവതിയും ഉൾപ്പെട്ട മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി കേസിൽ ലോകായുക്ത പൊലീസ് ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ജനുവരി 27ന് കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്.വാദം കേൾക്കുന്നതിന് ഒരു ദിവസം മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ ജനുവരി 25 നാലാം ശനിയാഴ്ച കോടതി അവധി ആയതിനാൽ വെള്ളിയാഴ്ച സമർപ്പിക്കുകയായിരുന്നു. റിപ്പോർട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ ലോകായുക്ത ഉദ്യോഗസ്ഥർ സന്നദ്ധരായില്ല. സിദ്ധരാമയ്യക്കും മറ്റുള്ളവർക്കുമെതിരെ കഴിഞ്ഞ സെപ്റ്റംബർ 27ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് കേസ്.
വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ പരാതിയെ തുടർന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ 25ന് മൈസൂരുവിലെ ലോകായുക്ത പൊലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.