Posted On
date_range Updated On
date_range ചളിക്കുണ്ടിൽ വീണ് അമ്മയും കുഞ്ഞും മരിച്ചു
ബംഗളൂരു: യെലഹങ്കക്കടുത്ത് അമ്മയും മകനും ചളിക്കുണ്ടിൽ വീണ് മരിച്ചു. ഗൗരിബിദനൂർ ചെന്ദനൂരു സ്വദേശിനിയായ കവിത (30), മകൻ പവൻ (6) എന്നിവരാണ് മരണപ്പെട്ടത്. സുഗപ്പ ലേ ഔട്ടിൽ വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വീട്ടുജോലിക്കാരിയായിരുന്ന കവിത ജോലി ചെയ്യുന്ന വീടിനു പുറത്ത് മകൻ കളിക്കുന്നതിനിടെ ഒഴിഞ്ഞ പറമ്പിലെ വെള്ളം നിറഞ്ഞ ചളിക്കുഴിയിൽ വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട കവിത മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. വീട്ടുടമക്കെതിരെ നിയമനടപടിയെടുക്കുമെന്ന് അധികാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.