Posted On
date_range Updated On
date_range കർണാടകയിൽനിന്ന് കാണാതായ വിദ്യാർഥിയെ പാലക്കാട്ട് കണ്ടെത്തി
മംഗളൂരു: ഉഡുപ്പിയിൽ നിന്ന് ഞായറാഴ്ച കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ (13) തിങ്കളാഴ്ച പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ഉഡുപ്പി കുഞ്ചിബെട്ടുവിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിതാവ് പ്രകാശ് ഷെട്ടി ഞായറാഴ്ച രാവിലെ എത്തിച്ച കുട്ടി കേരളത്തിലേക്ക് ട്രെയിൻ കയറുകയായിരുന്നു.
ഉച്ച 2.45ന് തിരിച്ചു വീട്ടിലേക്കു കൊണ്ടുപോവാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നപ്പോഴാണ് കുട്ടി ഹാജരായില്ലെന്ന് അറിഞ്ഞത്. തുടർന്ന് ഉഡുപ്പി വനിത പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.