യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു; ഭാ​ര്യ ക​സ്റ്റ​ഡി​യി​ൽ

ബം​ഗ​ളൂ​രു: ഹു​ളി​മാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. 27 കാ​ര​നാ​യ ഉ​മേ​ഷ് ധാ​മി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ഭാ​ര്യ മ​നീ​ഷ ധാ​മി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ഹൗ​സ് കീ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​മേ​ഷും മ​നീ​ഷ​യും. ബു​ധ​നാ​ഴ്ച രാ​ത്രി കൂ​ട്ടു​കാ​രു​മൊ​ത്ത് മ​ദ്യ​പി​ച്ച​ശേ​ഷം ഉ​മേ​ഷ് വീ​ട്ടി​ലെ​ത്തി. ഈ ​സ​മ​യം ഭാ​ര്യ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ ഇ​തു സം​ബ​ന്ധി​ച്ച് വ​ഴ​ക്കി​ട്ടു.

മ​നീ​ഷ​ക്ക് വേ​റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ഉ​മേ​ഷ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തോ​ടെ അ​രി​ശം പൂ​ണ്ട മ​നീ​ഷ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് ക​ത്തി​യെ​ടു​ത്ത് ഭ​ർ​ത്താ​വി​നെ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - Man-Stabbed-Death-Wife-Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.