മദാര, മധുര
ബംഗളൂരു: ബെളഗാവി ജില്ലയിൽ ബൈലഹോംഗല താലൂക്കിലെ ആരവല്ലി ഗ്രാമത്തിൽ ഭാര്യയുടെ മരണം അറിഞ്ഞ് പുറപ്പെട്ട യുവാവ് യാത്രാമധ്യേ
വാഹനാപകടത്തിൽ മരിച്ചു. കരേപ്പ ഗംഗപ്പ മദാരയാണ് (36) മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ മധുര കരേപ്പ മദാര (30) ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ മരിച്ചിരുന്നു.വിവരമറിഞ്ഞ് ജോലി സ്ഥലത്ത് നിന്ന് ബെളഗാവി ജില്ല ആശുപത്രിയിലേക്ക് യാത്രചെയ്യുകയായിരുന്നു മദാര. ആരവല്ലി ക്രോസിന് സമീപം അമിതവേഗതയിൽ വന്ന ബസ് ഇരുചക്ര വാഹനത്തിൽ ഇടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
ഒമ്പത് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.