ജഗ് മോഹൻ
ബംഗളൂരു: നഗരത്തിലെ സ്വകാര്യ കോളജിലെ എം.ബി.എ രണ്ടാം വർഷ വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര വൈക്കലശ്ശേരി കാവുള്ള വീട്ടിൽ മുരളിയുടെ മകൻ ജഗ് മോഹനാണ് (24) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് വിദ്യാര്‍ഥി തിരിച്ചെത്തിയത്.
സോലദേവനഹള്ളിയില്‍ വാടക വീട്ടില്‍ സുഹൃത്തുക്കളുമൊത്തായിരുന്നു താമസം. സുഹൃത്ത് ആൽവിൻ, ജഗൻ മോഹനെ വിളിച്ചിട്ട് ഫോൺ എടുക്കാത്തതുകാരണം മുറിയിൽ വന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ്: മുരളി (സലാല). മാതാവ്: സുമതി (സലാല). ഏക സഹോദരൻ കിരൺ കൊച്ചിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മലബാർ മുസ്ലിം അസോസിയേഷന്റെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.