ഹൈദർ അലി നദഫ്
Posted On
date_range Updated On
date_range മജ്ലിസ് പാർട്ടി നേതാവിന്റെ ഭർത്താവ് വെടിയേറ്റ് മരിച്ചു
ബംഗളൂരു: വിജയപുരയിൽ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന്റെ (എ.ഐ.എം.ഐ.എം) കോർപറേറ്ററുടെ ഭർത്താവ് വെടിയേറ്റ് മരിച്ചു. വിജയപുര സിറ്റിയിൽ ചന്താപുര കോളനിയിലാണ് സംഭവം. വിജയപുര സിറ്റി കോർപറേഷൻ 19ാം വാർഡ് അംഗം നിഷാത്തിന്റെ ഭർത്താവായ ഹൈദർ അലി നദഫാണ് കൊല്ലപ്പെട്ടത്. ഇയാൾ ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നയാളാണെന്നാണ് വിവരം. സംഭവത്തിൽ ജലനഗർ പൊലീസ് കേസെടുത്തു. സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.