ബംഗളൂരു: ബംഗളൂരുവിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കോട്ടക്കൽ പുലിക്കോട് തൈക്കാട്ടു കുടുംബാംഗം മൈമുന്നിസ റസാഖ് (63) നിര്യാതയായി. ജമാഅത്തെ ഇസ്ലാമി ആദ്യകാല സജീവ പ്രവർത്തകനായ തൈക്കാട് മുഹമ്മദ് കുട്ടിയുടെയും അമീനയുടെയും മകളാണ്. ഭർത്താവ്: അബ്ദുൽ റസാഖ്.
മക്കൾ: മുദസ്സിർ നസർ, രാഹില, അർഷിയ, ഷാഹിസ്ത. മരുമക്കൾ: റഹീസ്, മുഹമ്മദ് റഫീഖ്, നുസൈബ. ബംഗളൂരുവിൽ മത പഠന ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്നു. പ്രായഭേദമന്യേ ഖുർആൻ പഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. മസ്ജിദുൽ റഹ്മയിൽ ജനാസ നമസ്കാരാനന്തരം ബംഗളൂരു ഖുദ്ദുസ് സാഹിബ് ഖബ്ർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.