Posted On
date_range Updated On
date_range ആർ.ടി.ഒയുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്
മംഗളൂരു: ഉഡുപ്പി ജില്ല റോഡ് ട്രാൻസ്പോർട്ട് ഓഫിസർ ലക്ഷ്മിനാരായണ പി. നായിക്കിന്റെ വസതിയിൽ ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. പൊതുജന പരാതികളെ തുടർന്നാണിത്. ഉഡുപ്പി കിന്നിമുൾക്കിയിലുള്ള അദ്ദേഹത്തിന്റെ അപ്പാർട്മെന്റിലും കുംതയിലെയും (ഉത്തര കന്നട) പഡു അലേവൂരിലെയും ബന്ധുക്കളുടെ വസതികളിലും പരിശോധന നടത്തി. കുംത സ്വദേശിയാണ് ലക്ഷ്മിനാരായണ. കേസുമായി ബന്ധപ്പെട്ട് പടു അലേവൂരിലെ രവിയുടെ വീടും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.