ബംഗളൂരു: മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ ബംഗളൂരു തല രജിസ്ട്രേഷൻ ആരംഭിച്ചു. കെ.ആർ പുരത്ത് നടന്ന ചടങ്ങിൽ കേരള സമാജം കെ.ആർ പുരം ചെയർമാൻ ഹനീഫ് ഉദ്ഘാടനം നിർവഹിച്ചു. കേരള സമാജം ട്രഷറർ ഷിബു, ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല സമിതി അംഗങ്ങളായ ഷമീർ മുഹമ്മദ്, ഹംസ കുഞ്ഞ്, തൻസീം എന്നിവർ സന്നിഹിതരായി.
ഇലക്ട്രോണിക് സിറ്റി മേഖലതല ഉദ്ഘാടനം മലയാളം മിഷൻ കൺവീനർ ടോമി ജെ. ആലുങ്കല്‍ നിര്‍വഹിച്ചു. മലർവാടി ടീൻ ഇന്ത്യ കർണാടക പ്രതിനിധി ഷഫീഖ് അജ്മൽ, ജമാഅത്തെ ഇസ്ലാമി ബംഗളൂരു വൈസ് പ്രസിഡന്റ് ഷമീര്‍ മുഹമ്മദ്, സാജിദ്, മുജീബ് തുടങ്ങിയവർ പങ്കെടുത്തു. മലയാളി വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ ലിറ്റിൽ സ്കോളറിൽ ലക്ഷത്തിലധികം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ചോദ്യങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. മാര്‍ത്തഹള്ളി, കോള്‍സ് പാര്‍ക്ക്, കര്മല്റാം, നാഗര്‍ഭാവി, കൊത്തന്നൂര്‍, മടിവാള തുടങ്ങിയവയാണ് ബംഗളൂരുവിലെ പരീക്ഷകേന്ദ്രങ്ങള്‍.
മൂന്നു ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. മൂന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
പാഠപുസ്തകത്തിലെ അറിവുകൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവും മൂല്യബോധവും സൂക്ഷ്മതയും ഇടകലർത്തി അറിവിനെ ആഘോഷമാക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് ലിറ്റിൽ സ്കോളറിന്റെ ലക്ഷ്യം. വിജയികൾക്കും പങ്കെടുക്കുന്നവർക്കും നിരവധി സമ്മാനങ്ങൾ ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കുന്നവർ http//littlescholar.mediaone.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 89515 03524
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.