കെ.എം.സി ദാസറഹള്ളി മണ്ഡലം യോഗവും നോർക്ക കാർഡ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
കെ.എം.സി ദാസറഹള്ളി നോർക്ക കാർഡ് വിതരണം
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി യോഗവും നോർക്ക കാർഡ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോർജ് ഉദ്ഘാടനം ചെയ്തു. ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ഷാജു മാത്യു അധ്യക്ഷതവഹിച്ചു.
സംസ്ഥാന സെക്രട്ടറി ജിബി കെ. നായർ കാർഡ് വിതരണം നിർവഹിച്ചു. ദീപക് എം. നായർ, രമേശൻ, ഷാജി ജോർജ്, രാധാകൃഷ്ണൻ, ആർ. സുന്ദരേശൻ, സുനിൽ ഷേണായ്, പ്രദീപ് കുമാർ, ബംഗളൂരു നോർത്ത് ജില്ല പ്രസിഡന്റ് ഡാനി ജോൺ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ടോമി ജോർജ് സ്വാഗതവും ലേഡീസ് കോഓഡിനേറ്റർ ത്രേസ്യാമ്മ വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.