കേരള സമാജം വൈറ്റ്ഫീൽഡ് സോൺ, കേരള സമാജം കെ.ആർ. പുരം സോൺ, കേരള സമാജം ഈസ്റ്റ് സോൺ, കേരള സമാജം
സിറ്റിസോൺ
ബംഗളൂരു: മലയാളി സംഘടനകൾ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കേരള സമാജം കന്റോൺമെന്റ് സോൺ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. ലയൺസ് ക്ലബ് ഓഫ് ഹാർമണിയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ ഉദ്ഘാടനം ചെയ്തു. സോൺ വൈസ് ചെയർമാൻ മുരളീധരൻ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജശേഖരയ്യ മുഖ്യാതിഥിയായി. ലയൺസ് ക്ലബ് പ്രസിഡന്റ് പ്രേം കുമാർ , കേരള സമാജം കന്റോൺമെന്റ് സോൺ കൺവീനർ ഹരി കുമാർ, ശശിധരൻ, ലൈല രാമചന്ദ്രൻ, ദിവ്യ മുരളി, ഷീന ഫിലിപ്പ്, സുജിത് ലാൽ, സന്ദീപ് എന്നിവർ സംസാരിച്ചു.
കെ.ആർ പുരം സോൺ ചെയർമാൻ ഹനീഫ് എം പതാക ഉയർത്തി. കൺവീനർ ദിനേശൻ, രജിത് കുമാർ, മസ്താൻ , ബിനു, അമൃത സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ഈസ്റ്റ് സോൺ വനിത വിഭാഗം ചിത്രരചന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. വനിത വിഭാഗം ചെയർപേഴ്സൻ അനു അനിൽ അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ജി. വിനു, ലതിക ബി. നായർ, ജലജ , ദിവ്യ രജീഷ്, രമ്യ സുജിത്, പ്രസാദിനി, ലേഖ , പി.കെ. രഘു , വിനോദ്, രജീഷ് തുടങ്ങിയവർ സംസാരിച്ചു.
വൈറ്റ് ഫീൽഡ് സോൺ ചെയർമാൻ ഷാജി പതാക ഉയർത്തി. അനിൽകുമാർ, വിനോദ് തുടങ്ങിയവർ സംസാരിച്ചു.
പീനിയ സോണിൽ കൺവീനർ ബി.വി. രമേഷ് പതാക ഉയർത്തി. ബാബു ദൊഡ്ഡണ്ണ, ഷൈമ രമേശ്, ജയലേഖ തുടങ്ങിയവർ സംസാരിച്ചു.
സിറ്റി സോണിൽ സമാജം അസി. സെക്രട്ടറി കെ. വിനേഷ് പതാക ഉയർത്തി. ശ്രീജിത്ത്, സുധ വിനേഷ്, സനിജ തുടങ്ങിയവർ സംസാരിച്ചു.
ബാംഗ്ലൂർ കേരള സമാജം ഇന്ദിരനഗറിലെ ഓഫിസിൽ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ പതാക ഉയർത്തി. കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ , സെക്രട്ടറി രാജഗോപാൽ , സമാജം അസി. സെക്രട്ടറി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.