കെ.​ഇ.​എ ക​ണ​ക്ട് ആ​പ് പു​റ​ത്തി​റ​ക്കി

ബം​ഗ​ളൂ​രു: മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് സീ​റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ വി​ദ്യാ​ര്‍ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ക​ർ​ണാ​ട​ക പ​രീ​ക്ഷ അ​തോ​റി​റ്റി (കെ.​ഇ.​എ) ‘കെ.​ഇ.​എ ക​ണ​ക്ട്’ ആ​പ്പ് പു​റ​ത്തി​റ​ക്കി.

പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​രും ക​ഴി​വു​ള്ള വി​ദ്യാ​ര്‍ഥി​ക​ളും ആ​പ്പി​ലൂ​ടെ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കും. 2025 ൽ ​നീ​റ്റ്, സി.​ഇ.​ടി എ​ന്നി​വ​യി​ലൂ​ടെ പ്ര​വേ​ശ​നം നേ​ടി​യ ഏ​ക​ദേ​ശം 4,500 വി​ദ്യാ​ര്‍ഥി​ക​ളും മെ​ന്‍റ​ർ​മാ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ മെ​ന്‍റ​റി​നും ര​ണ്ട് വി​ദ്യാ​ര്‍ഥി​ക​ളെ വീ​തം ന​ല്‍കും. 2026-27 വ​ർ​ഷ​ത്തി​ൽ നീ​റ്റ്, സി.​ഇ.​ടി മെ​റി​റ്റ് പ​ട്ടി​ക​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് മെ​ഡി​സി​ൻ, എ​ൻ​ജി​നീ​യ​റി​ങ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ പ്ര​ഫ​ഷ​ന​ൽ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ഇ​ഷ്ട​പ്പെ​ട്ട കോ​ള​ജു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ണ​ക്ട് ആ​പ് സ​ഹാ​യി​ക്കും.

സ്വ​കാ​ര്യ ക​മ്പ​നി​ക​ളും യു​ട്യൂ​ബ​ർ​മാ​രും മെ​ന്‍റ​ർ​മാ​രു​ടെ പേ​രി​ൽ പ​ണം വാ​ങ്ങി വി​ദ്യാ​ര്‍ഥ​ക​ളെ വ​ഞ്ചി​ക്കു​ന്ന​താ​യി കെ.​ഇ.​എ​ക്ക് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ആ​പ് പു​റ​ത്തി​റ​ക്കി​യ​ത്. വ്യാ​ജ മെ​ന്‍റ​ര്‍മാ​ര്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്നു. വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​പ്പി​ൽ ലോ​ഗി​ൻ ചെ​യ്യു​മ്പോ​ൾ ത​ന്നെ അ​ഞ്ച് മെ​ന്‍റ​ര്‍മാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ദൃ​ശ്യ​മാ​കും. അ​വ​ർ പ​ഠി​ക്കു​ന്ന കോ​ഴ്‌​സ്, കോ​ള​ജ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള മെ​ന്‍റ​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ക്കാം. പെ​ണ്‍ കു​ട്ടി​ക​ള്‍ക്ക് വ​നി​താ മെ​ന്‍റ​ർ​മാ​രെ​യും ആ​ണ്‍ കു​ട്ടി​ക​ള്‍ക്ക് പു​രു​ഷ മെ​ന്‍റ​ർ​മാ​രെ​യും നി​യോ​ഗി​ക്കും.

Tags:    
News Summary - KEA Connect app launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.