Posted On
date_range Updated On
date_range ഈസ്റ്റർ അവധിക്ക് കേരളത്തിലേക്ക് 26 പ്രത്യേക ബസുകളുമായി കർണാടക ആർ.ടി.സി
ബംഗളൂരു: ഈസ്റ്റർ അവധി തിരക്ക് പരിഗണിച്ച് ഏപ്രിൽ അഞ്ച്, ആറ് തീയതികളിലായി കർണാടക ആർ.ടി.സി.
കേരളത്തിലേക്ക് 26 സർവിസുകൾ നടത്തും. നേരത്തേ 16 സർവിസുകൾ പ്രഖ്യാപിച്ചതിന് പുറമെയാണിത്. അഞ്ചിനും ആറിനും എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവിസുകൾ.
ഐരാവത് ക്ലബ്ബ് ക്ലാസ് ബസാണ് ഇതിൽ 19 എണ്ണവും. ഇതിനോടകം കേരള ആർ.ടി.സിയും ഈസ്റ്ററിന് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ അഞ്ചിന് മാത്രം ഏഴു പ്രത്യേക സർവിസുകളാണ് കേരള ആർ.ടി.സി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.