Posted On
date_range Updated On
date_range കർണാടക ആർ.ടി.സി ടൂർ പാക്കേജ് ഇന്നു മുതൽ
ബംഗളൂരു: ബംഗളൂരുവിൽനിന്ന് സാഗർ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് കർണാടക ആർ.ടി.സിയുടെ ടൂർ പാക്കേജ് വെള്ളിയാഴ്ച തുടങ്ങും.ബംഗളൂരുവിൽ നിന്ന് നോൺ എ.സി സ്ലീപ്പർ ബസ് വെള്ളി, ശനി ദിവസങ്ങളിൽ പുറപ്പെടും. മുതിർന്നവർക്ക് 2500 രൂപയും കുട്ടികൾക്ക് 2300 രൂപയുമാണ് വേണ്ടത്.
ബംഗളൂരുവിൽനിന്ന് സോമനാഥപുര-തലക്കാട്-ബാരാചുക്കി, ഗംഗനചുക്കി വെള്ളച്ചാട്ടത്തിലേക്കുള്ള ടൂർ പാക്കേജ് ശനിയാഴ്ചയാണ് തുടങ്ങുക. സാരിഗെ എക്സ്പ്രസ് ബസ് ശനി, ഞായർ ദിവസങ്ങളിൽ ബംഗളൂരുവിൽനിന്ന് പുറപ്പെടും.മുതിർന്നവർക്ക് 450 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ksrtc.in വെബ്സൈറ്റിൽ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.