Posted On
date_range Updated On
date_range സ്വാതന്ത്ര്യദിന അവധി; കേരളത്തിലേക്ക് കർണാടക ആർ.ടി.സി പ്രത്യേക ബസുകൾ
ബംഗളൂരു:സ്വാതന്ത്ര്യദിന അവധിക്ക് കേരളത്തിലേക്ക് പോകുന്നവർക്കായി 14ന് കർണാടക ആർ.ടി.സി പ്രത്യേക ബസ് സർവിസുകൾ നടത്തും. പതിവ് സർവിസുകളിലെ ടിക്കറ്റുകൾ നേരത്തെ തീർന്നതോടെയാണ് സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചത്. കോട്ടയം -ഒന്ന്, എറണാകുളം -നാല്, തൃശൂർ -മൂന്ന്, പാലക്കാട് -മൂന്ന് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ. പതിവ് പകൽ സർവിസുകളിൽ മാത്രമാണ് ടിക്കറ്റുകൾ ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.