Posted On
date_range Updated On
date_range സൗദി ബസ് അപകടത്തിൽ മരിച്ചവരിൽ കർണാടക സ്വദേശികളും
ബംഗളൂരു: സൗദി ബസ് അപകടത്തിൽ മരിച്ചവരിൽ കർണാടകയിലെ ഹുബ്ബള്ളി, ബിദാർ സ്വദേശികളും. ഹുബ്ബള്ളിയിലെ ഗണേശ്പേത്ത് നിവാസിയായ അബ്ദുൾ ഘാനി ഷിരഹട്ടി, ബിദറിലെ റഹ്മത്ബീ (80) എന്നിവരാണ് മരിച്ചത്.
സൗദിയിലെ മദീനക്ക് സമീപം ടാങ്കർ ലോറിയിലിടിച്ച ബസിന് തീപിടിച്ച് 45 ഇന്ത്യൻ ഉംറ തീർഥാടകരാണ് മരിച്ചത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.