വേ​ൾ​ഡ് ബാ​ങ്കി​ൽ​നി​ന്ന് 3000 കോ​ടി ക​ട​മെ​ടു​ക്കാ​നൊ​രു​ങ്ങി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

ബം​​ഗ​ളൂ​രു: ബം​​ഗ​ളൂ​രു​വി​ലെ മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​ക്കെ​ട്ടി​നെ നേ​രി​ടാ​ൻ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് 3000 കോ​ടി​യു​ടെ ധ​ന​സ​ഹാ​യ​ത്തി​നാ​യി ലോ​ക​ബാ​ങ്കു​മാ​യി ച​ർ​ച്ച ന​ട​ത്തി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ന​​ഗ​ര​ത്തി​ലെ മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​വ​ർ​ഷം മു​മ്പ് ക​ർ​മ​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്നു. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ബി.​ബി.​എം.​പി, ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി, സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സി​വി​ൽ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

മ​ഴ​വെ​ള്ള ചാ​ലു​ക​ൾ പു​ന​ർ​വി​ക​സി​പ്പി​ക്കു​ക, ത​ടാ​ക​ങ്ങ​ളു​ടെ ജ​ല​സം​ഭ​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, ഭൂ​ഗ​ർ​ഭ മ​ലി​ന​ജ​ല ഓ​ട​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ർ​ദേ​ശം നേ​ര​ത്തേ യൂ​നി​യ​ൻ സ​ർ​ക്കാ​റി​​ന്റെ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക​രാ​റി​ന് അ​ന്തി​മ​രൂ​പം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റും വേ​ൾ​ഡ് ബാ​ങ്കും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​​ഗ​മി​ക്കു​ക​യാ​ണ്. ബൃ​ഹ​ത് ബം​​ഗ​ളൂ​രു മ​ഹാ​ന​​ഗ​ര പാ​ലി​കെ​ക്ക് 1000 കോ​ടി, ബം​​ഗ​ളൂ​രു വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സി​വ​റേ​ജ് ബോ​ർ​ഡി​ന് 2000 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വീ​തി​ച്ചെ​ടു​ക്കു​ക. ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി മു​മ്പ് പ​ല പ​ദ്ധ​തി​ക​ൾ​ക്കും വേ​ൾ​ഡ് ബാ​ങ്ക് ഫ​ണ്ട് ഉ​പ​യോ​​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബി.​ബി.​എം.​പി ആ​ദ്യ​മാ​യാ​ണ് ത​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് വേ​ൾ​ഡ് ബാ​ങ്ക് ഫ​ണ്ട് ഉ​പ​യോ​​ഗി​ക്കു​ന്ന​ത്. മാ​സാ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി​യു​ടെ ഡി.​പി.​ആ​ർ വേ​ൾ​ഡ് ബാ​ങ്കി​ന് സ​മ​ർ​പ്പി​ക്കും.

Tags:    
News Summary - Karnataka Government to borrow 3000 crores from World Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.