കർണാടക സർക്കാർ ‘കോമ സ്റ്റേജില്‍' -ആർ. അശോക

ബംഗളൂരു: ഭരണകക്ഷിയായ കോൺഗ്രസിലെ ഭരണ തര്‍ക്കത്തിനെതിരെ പരിഹാസവുമായി സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആര്‍. അശോക. നിലവിലുള്ള അധികാര തര്‍ക്കം സർക്കാറിനെ 'കോമ സ്റ്റേജിലേക്ക്' നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഭരണം പൂർണമായും തകർന്നിരിക്കുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര തർക്കം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ദുർബലമാണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിമാർ 15 ദിവസത്തിലൊരിക്കൽ ജില്ലകളിൽ പര്യടനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി തന്നെ അത് പാലിക്കുന്നില്ല. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ ആരും സ്വന്തം ജില്ലയിൽ പര്യടനം നടത്തുന്നില്ല. എല്ലാവരും ഡൽഹി പര്യടനത്തിലാണ്. മുഖ്യമന്ത്രി സ്ഥാനത്ത് ആര് തുടരുമെന്നോ ആരെ പുറത്താക്കുമെന്നോ ആർക്കും അറിയില്ല. അധികാരത്തിനായുള്ള വടംവലിയില്‍ കോൺഗ്രസ് ജനങ്ങളെ ഉപേക്ഷിച്ചു. കോൺഗ്രസ് നേതാക്കൾ അവരുടെ ഡൽഹി യാത്ര വെട്ടിച്ചുരുക്കി സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബംഗളൂരുവിലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Karnataka government in 'coma stage' - R. Ashoka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.