Posted On
date_range Updated On
date_range കർണാടകയിലെ പ്രധാന കനാലിന് ജസ്റ്റിസ് നരിമാന്റെ പേര് നൽകും
ബംഗളൂരു: കർണാടകയിലെ പ്രധാന കനാലുകളിൽ ഒരെണ്ണത്തിന് അന്തരിച്ച ജസ്റ്റിസ് എസ്. നരിമാന്റെ നാമധേയം നൽകാൻ ഒരുങ്ങി സംസ്ഥാന സർക്കാർ.
ബുധനാഴ്ച നിയമസഭയിൽ നരിമാന്റെ നിര്യാണ അനുശോചനവേളയിൽ നിയമമന്ത്രി എച്ച്.കെ. പാട്ടീലാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.ഏതെങ്കിലും കെട്ടിടത്തിനോ റോഡിനോ ഇടേണ്ട പേരല്ല നരിമാന്റേതെന്ന് പാട്ടീൽ പറഞ്ഞു. കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ അഭിഭാഷകനായ അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നെന്നും സ്മരിക്കപ്പെടേണ്ടതുണ്ട്. അതിന് ഉചിതം കനാലാണ്. ജലവിഭവ വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.