ബംഗളൂരു: വരുന്ന തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് അധികാരത്തിലെത്തുമെന്നും കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്നും മുൻ പ്രധാനമന്ത്രിയും ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. പാർട്ടി നടത്തിയ ജനതമിത്ര സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകനും പാർട്ടി നേതാവുമായ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബംഗളൂരുവിന് നൽകിയ സംഭാവനകൾ മറക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്രാദേശിക പാർട്ടിക്ക് അധികാരം നൽകാൻ ജനങ്ങൾക്ക് ശക്തിയുണ്ട്. ആരോഗ്യം മെച്ചപ്പെടുകയാണെങ്കിൽ ഓരോ ജില്ലയിലും എത്തി താൻ പ്രചാരണം നടത്തും. പാർട്ടി സംസ്ഥാനത്തിന് നൽകിയ സംഭാവനകൾ ജനങ്ങളെ അറിയിക്കും- ഗൗഡ പറഞ്ഞു.
ആരോഗ്യകാരണങ്ങളാൽ ഡോക്ടർമാർ ഗൗഡക്ക് വിശ്രമം നിർദേശിച്ചിരുന്നു. പരിപാടിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രവർത്തകർക്ക് ആവേശമായി. ജനസൗഹൃദ സർക്കാറിനായി ജെ.ഡി.എസിന് ഭരണം നൽകണമെന്ന് മുൻമുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ സി.എം. ഇബ്രാഹിം സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.