വെങ്കിടേഷ്
Posted On
date_range Updated On
date_range ചിക്കബല്ലാപൂരിൽ ജെ.ഡി.എസ് നേതാവ് വെട്ടേറ്റ് മരിച്ചു
ബംഗളൂരു: ചിക്കബല്ലാപ്പൂർ തമ്മനായകനഹള്ളി സ്വദേശിയായ ജെ.ഡി-എസ് നേതാവ് വെങ്കിടേഷിനെ (53) വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിനു സമീപം വെട്ടിക്കൊലപ്പെടുത്തി. വെങ്കിടേഷ് റിയൽ എസ്റ്റേറ്റ് ബിസിനസും സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. പൂർവ വൈരാഗ്യത്തിന്റെ പേരിൽ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്സെയും മറ്റ് ഉദ്യോഗസ്ഥരും ജെഡി-എസ് നേതാവ് കൊല്ലപ്പെട്ട തമ്മനായകനഹള്ളി ഗേറ്റ് സന്ദർശിച്ചു.
-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.