Posted On
date_range Updated On
date_range ബംഗളൂരുവിൽ അന്താരാഷ്ട്ര യോഗ ദിനാചരണം 21ന്
ബംഗളൂരു: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് അക്ഷർ യോഗകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ യോഗ ചടങ്ങ് സംഘടിപ്പിക്കും.
ഏഴ് ഗിന്നസ് ലോക റെക്കോഡുകൾ ലക്ഷ്യമിട്ട് ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന പരിപാടി രാവിലെ എട്ടുമുതൽ പാലസ് മൈതാനിയിലെ ത്രിപുര വിലാസിനിയിൽ ആരംഭിക്കും. ഹനുമനാസന, കൗടിന്യാസന, നൗകാസന, ചക്രാസന, നടരാജാസന, സൂര്യ നമസ്കാരം, ഏക്പദാസന എന്നിവയിലാണ് ഗിന്നസ് റെക്കോഡുകൾ ലക്ഷ്യമിടുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് പ്രതിനിധികൾ പരിപാടിക്ക് സാക്ഷികളായെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.