Posted On
date_range Updated On
date_range അന്താരാഷ്ട്ര പ്രഫഷനൽ ബോക്സിങ് 30ന്
ബംഗളൂരു: അന്താരാഷ്ട്ര പ്രഫഷനൽ ബോക്സിങ് ഈ മാസം 30ന് ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ വൈറ്റ് ഹൗസിൽ നടക്കും. യുഗാണ്ട, ഘാന, തായ്ലൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും.
വേൾഡ് ബോക്സിങ് കൗൺസിലിന്റെയും (ഡബ്ല്യു.ബി.സി.) ഇന്ത്യൻ ബോക്സിങ് കൗൺസിലിന്റെയും (ഐ.ബി.സി) അനുമതിയോടെയാണ് മത്സരം. ഡബ്ല്യു.ബി.സി യൂത്ത് വേൾഡ് (18 മുതൽ 23 വരെ പ്രായം), ഡബ്ല്യു.ബി.സി ഇന്ത്യ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലാകും മത്സരം അരങ്ങേറുക.
499 രൂപയാണ് ടിക്കറ്റ് നിരക്ക്. ലൈവ് സ്ട്രീമിങ്ങുമുണ്ടാകും. 700 പേർ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.