ഇന്റർ സ്കൂൾ ക്വിസ് മത്സരം
ബംഗളൂരു: മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷന്റെ ആഭിമുഖ്യത്തിൽ ഇന്റർ സ്കൂൾ ക്വിസ് സംഘടിപ്പിക്കും. 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. സെമി ഫൈനൽ, ഗ്രാൻഡ് ഫിനാലെ എന്നിവ ജനുവരി അഞ്ചിന് ബംഗളൂരുവിലെ മഹി കാമ്പസിൽ നടക്കും. വിജയികൾക്ക് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് അര ലക്ഷം രൂപയും ലഭിക്കും. ഓരോ സ്കൂളിൽനിന്നും രണ്ടുവീതം ടീമുകളെ പങ്കെടുപ്പിക്കാം. ഈസ്റ്റ്, സെൻട്രൽ, വെസ്റ്റ്, നോർത്ത്, സൗത്ത്, ബംഗളൂരു എന്നീ സോണുകളിലായി വെള്ളിയാഴ്ച മുതൽ ഡിസംബർ 30 വരെ പ്രാഥമിക ഘട്ട മത്സരങ്ങൾ നടക്കും. വെള്ളിയാഴ്ചക്കകം രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ്: https://www.m-iq.in/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.