പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഇൻഡിഗോയുടെ അയോധ്യ സർവിസ് 31 മുതൽ
ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അയോധ്യയിലേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള വിമാന സർവിസ് ഡിസംബർ 31 മുതൽ ആരംഭിക്കും. തീർഥാടന ടൂറിസ്റ്റുകളെ ലക്ഷ്യവെച്ചാണ് സർവിസ്. ബംഗളൂരുവിൽനിന്ന് എല്ലാ ദിവസവും രാവിലെ 11.40ന് പുറപ്പെടുന്ന 6ഇ 934 വിമാനം ഉച്ചക്ക് 2.25ന് അയോധ്യയിലെത്തും. തിരിച്ച് അയോധ്യയിൽനിന്ന് ഉച്ചക്ക് 2.55ന് പുറപ്പെടുന്ന 6ഇ 926 വിമാനം വൈകീട്ട് 5.30ന് ബംഗളൂരുവിലെത്തും. ഇതിനുപുറമെ, ഉത്തർ പ്രദേശിലെ ഗോരഖ്പുരിലേക്കും ഡിസംബർ 31 മുതൽ ബംഗളൂരുവിൽനിന്ന് ഇൻഡിഗോയുടെ പ്രതിദിന സർവിസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.