Posted On
date_range Updated On
date_range ബംഗളൂരു -മൊറീഷ്യസ് സർവിസുമായി ഇൻഡിഗോ
ബംഗളൂരു: ബംഗളൂരുവിൽനിന്ന് മൊറീഷ്യസിലേക്ക് നേരിട്ടുള്ള വിമാന സർവിസുമായി ഇൻഡിഗോ. നവംബർ 19 മുതൽ സർവിസ് ആരംഭിക്കും. ആഴ്ചയിൽ നാല് ദിവസമാണ് ഇരു ദിശകളിലേക്കും സർവിസ്.
ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ആറ് ഇ 1861 വിമാനം പുലർച്ച 3.20ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെടും. പ്രാദേശിക സമയം രാവിലെ 7.45ന് മൊറീഷ്യസിലെത്തും. തിരിച്ച് ആറ് ഇ 1862 വിമാനം രാവിലെ 9.30ന് മൊറീഷ്യസിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.45ന് ബംഗളൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.