Posted On
date_range Updated On
date_range മേഘ്ന ഫുഡ്സിൽ ആദായനികുതി വകുപ്പ് റെയ്ഡ്
ബംഗളൂരു: ബംഗളൂരു ആസ്ഥാനമായ പ്രമുഖ ഹോട്ടൽ ശൃംഖലയായ മേഘ്ന ഫുഡ്സിൽ ആദായനികുതി വകുപ്പ് റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെമുതൽ നഗരത്തിലെ വിവിധ ഔട്ട്ലെറ്റുകളിൽ കർണാടകയിൽനിന്നും ഗോവയിൽനിന്നുമുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കോറമംഗല, ജയനഗർ, ഇന്ദിര നഗർ തുടങ്ങിയയിടങ്ങളിലായിരുന്നു പരിശോധന. ഹൈദരാബാദ് സ്വദേശികൾ 2006ൽ ബംഗളൂരുവിൽ സ്ഥാപിച്ചതാണ് മേഘ്ന ഫുഡ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.