Representation Image
Posted On
date_range Updated On
date_range വളർത്തുപൂച്ചയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു
ബംഗളൂരു: ശിവമൊഗ്ഗ ശിക്കാരിപുര തരളഘട്ടയിൽ വളർത്തുപൂച്ചയുടെ കടിയേറ്റ 50കാരിയായ വീട്ടമ്മ മരിച്ചു. രണ്ടു മാസം മുമ്പാണ് വീട്ടമ്മക്ക് കാലിൽ പൂച്ചയുടെ കടിയേറ്റത്.
ഇതിനു മുമ്പ് പ്രദേശത്തെ മറ്റൊരാളെയും പൂച്ച കടിച്ചിരുന്നു. പൂച്ചക്ക് പേ ബാധിച്ചതായി സ്ഥിരീകരിച്ചതോടെ വീട്ടമ്മക്ക് അഞ്ച് കുത്തിവെപ്പുകൾ എടുക്കാൻ ഡോകടർമാർ നിർദേശിച്ചിരുന്നു. ഇതേ പൂച്ച ഒരു പട്ടിയേയും കടിച്ചിരുന്നു. പട്ടി പീന്നീട് ചത്തു. നായ്ക്കളിൽനിന്ന് മാത്രമല്ല പൂച്ചകളിൽ നിന്നും റാബിസ് വൈറസുകൾ മനുഷ്യനിലേക്ക് പകരുമെന്നും വളർത്തു മൃഗങ്ങളുള്ളവർ സുക്ഷ്മത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.