Posted On
date_range Updated On
date_range കവർച്ച സംഘത്തിൽ നിന്ന് സ്വർണവും വാഹനങ്ങളും പിടികൂടി; അഞ്ചു പേർ അറസ്റ്റിൽ
മംഗളൂരു: വീട് കവർച്ച കേസിൽ അഞ്ചു പേരെ മംഗളൂരു മുൽകി പൊലീസ് അറസ്റ്റ് ചെയ്തു.ദാവൺഗരെ സ്വദേശികളായ എസ്.രഘു(30),വി.പ്രമോദ്(23),എച്ച്.രവികിരൺ(23),ദാവല സാബ്(23),എം.മഞ്ചുനാഥ(29) എന്നിവരാണ് അറസ്റ്റിലായത്.
കൊൽനാട് ചന്ദ്രമൗലേശ്വര റോഡിലെ വാസന്തി ഷെട്ടിയുടെ വീട്ടിൽ കഴിഞ്ഞ മാസം 17ന് നടന്ന കവർച്ച കേസ് അന്വേഷണത്തിലാണ് വില്പനക്ക് വെച്ച വാഹനങ്ങളും പിടിച്ചെടുത്തത്.കവർച്ച ചെയ്ത സ്വർണാഭരണങ്ങളിൽ 39.670 ഗ്രാം മാല, വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച ബൈക്ക് ,കാർ എന്നിവയാണ് പിടികൂടിയത്. മുൽകി എസ്.ഐ പി.മാരുതി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.