ജി.ബി.എ സിറ്റി കോർപറേഷൻ തെരഞ്ഞെടുപ്പ് ജൂണിൽ

ബംഗളൂരു: ജി.ബി.എക്ക് കീഴിലുള്ള അഞ്ച് നഗര കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 14നും 24നും ഇടയിൽ നടക്കാന്‍ സാധ്യതയെന്ന് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ജി.എസ്. സംഗ്രേഷി. ഒരാഴ്ചക്ക് ശേഷം വോട്ടെടുപ്പിനുള്ള കൃത്യമായ തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 30നകം ബംഗളൂരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി കർണാടക സർക്കാറിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോടും നിർദേശിച്ചിരുന്നു.

ജി.ബി.എ ആക്ട് അനുസരിച്ച് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ക്രമീകരണം സംബന്ധിച്ച് ജി.ബി.എ ചീഫ് കമീഷണറും അഞ്ച് നഗര കോർപറേഷനുകളിലെ കമീഷണർമാരുമായും വെള്ളിയാഴ്ച കൂടിയാലോചന യോഗം നടത്തി.തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായായതായും തെരഞ്ഞെടുപ്പ് തീയതി മാത്രമേ നിശ്ചയിക്കേണ്ടതുള്ളൂ എന്നും സംഗ്രേഷി പറഞ്ഞു. തീയതി നിശ്ചയിക്കുമ്പോൾ മഴ, പരീക്ഷകൾ, സെൻസസ് ജോലികൾ, എസ്‌.ഐ.ആർ എന്നിവ പരിഗണിക്കണമെന്ന് കമീഷണര്‍മാര്‍ അഭ്യർഥിച്ചു.

തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തനിക്ക് അധികാരമില്ലെന്നും സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ചെയ്തതുപോലെ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.ഇ.വി.എമ്മുകളിലുള്ള വിശ്വസം പൊതുജാനങ്ങള്‍ക്ക് നഷ്ടപ്പെട്ടതിനാല്‍ ഇത്തവണ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കും. എല്ലാ പഞ്ചായത്ത്, നഗര തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാന്‍ സർക്കാർ നിര്‍ദേശിച്ചതിനെ തുടർന്നാണ് തീരുമാനം.

Tags:    
News Summary - GBA City Corporation elections in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.