Posted On
date_range Updated On
date_range മുൻ കർണാടക മന്ത്രിയും വ്യവസായിയുമായ ടി. ജോൺ അന്തരിച്ചു
ബംഗളൂരു: കർണാടക മുൻ കോൺഗ്രസ് മന്ത്രിയും മലയാളി വ്യവസായിയുമായ ടി. ജോൺ (92) ബംഗളൂരുവിൽ അന്തരിച്ചു. ടി. ജോൺ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ഉടമയാണ്.
1999-2004 കാലഘട്ടത്തിൽ എസ്.എം. കൃഷ്ണയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അംഗമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽനിന്ന് തോട്ടം മേഖലയായ കുടകിലേക്ക് കുടിയേറിയ ടി. ജോൺ പ്ലാന്റേഷൻ തൊഴിലാളികളുടെ സംഘാടനത്തിലൂടെയാണ് കർണാടക രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം ബംഗളൂരു ക്യൂൻസ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രൽപള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.