ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വിദേശ മൃഗങ്ങളുടെ കള്ളക്കടത്ത് വർധിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ 3350 സ്ലൈഡർ ആമകൾ, 22 നീല ഇഗ്വാനകൾ, രണ്ട് ആഫ്രിക്കൻ സ്പേർഡ് ആമകൾ എന്നിവയുൾപ്പെടെ നിരവധി വിദേശ മൃഗങ്ങളെ പിടികൂടി.
തായ് എയർവേസ് വിമാനത്തിൽ തായ്ലൻഡിൽ നിന്ന് എത്തിയ ബാലസുബ്രഹ്മണ്യൻ ഷൺമുഖം, വിജയരാഘവൻ ധനപാൽ, അരുൺകുമാർ നാരായണസ്വാമി എന്നിവരിൽനിന്നാണ് ഇവ പിടികൂടിയത്. വിദേശ വന്യജീവികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. മലേഷ്യയിൽനിന്ന് കടത്തുകയായിരുന്ന 3000 ആമകളെ യാത്രക്കാരായ ഗോപിനാഥ് മണിവേളൻ, സുധാകർ ഗോവിന്ദസ്വാമി എന്നിവരിൽനിന്ന് കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നു.
ചോക്ലറ്റ് പെട്ടികളിൽ പാക്ക് ചെയ്ത നിലയിലായിരുന്നു ആമകളെ കണ്ടെടുത്തത്. കഴിഞ്ഞ രണ്ട് മാസങ്ങളായി വന്യജീവി കള്ളക്കടത്ത് വർധിച്ചതായും അതേസമയം, ചെന്നൈ വിമാനത്താവളത്തിൽ വന്യജീവി കള്ളക്കടത്ത് കുറഞ്ഞതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.