മംഗളൂരു ഫ്ലാറ്റിൽ അഗ്നിബാധ; ചികിത്സക്ക് വന്ന ഭട്കൽ സ്വദേശിനി ശ്വാസം മുട്ടി മരിച്ചു
മംഗളൂരു: ദുബൈയിൽനിന്ന് മംഗളൂരു ആശുപത്രിയിൽ ചികിത്സക്ക് വന്ന് കുടുംബത്തോടൊപ്പം മരുമകന്റെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന ഭട്കൽ സ്വദേശിനി അഗ്നിബാധയിൽ ശ്വാസം മുട്ടി മരിച്ചു. ഭട്കലിലെ അബ്ദുല്ല കോലയുടെ ഭാര്യ സറീന ഷഹീൻ കോലയാണ് (57) ചൊവ്വാഴ്ച പുലർച്ച മംഗളൂരു അത്താവറിലെ ഏഴുനില അപാർട്ട്മെന്റിൽ മരിച്ചത്. ഭർത്താവും രണ്ട് മക്കളും ഒപ്പമായിരുന്നു മരുമകൻ ഷയാന്റെ ഫ്ലാറ്റിൽ താമസം.
വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്ന് കരുതുന്ന അഗ്നിയിൽ അക്വേറിയം പൊട്ടിത്തെറിക്കുകയും സോഫക്ക് തീപിടിക്കുകയും ചെയ്തു. ഇതിനെതുടർന്ന് ഫ്ലാറ്റിൽ പുക നിറഞ്ഞു. അബ്ദുല്ലയെയും മക്കളെയും മറ്റു താമസക്കാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദ്രോഗിയായ സറീന ശ്വാസം മുട്ടി മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.