പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range എ.ടി.എമ്മിൽ തീപിടിത്തം; അഞ്ച് ലക്ഷം കത്തിനശിച്ചു
ബംഗളൂരു: ചിക്കമഗളൂരുവിൽ എ.ടി.എമ്മിന് തീപിടിച്ച് അഞ്ച് ലക്ഷം രൂപയും എ.ടി.എമ്മും കത്തിനശിച്ചു. നാഗർ ഐ.ജി റോഡിലെ കർണാടക ബാങ്ക് എ.ടി.എമ്മിനാണ് തീപിടിച്ചത്. എ.ടി.എമ്മിലെ എ.സി യൂനിറ്റിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് കരുതുന്നത്. വിവരം ലഭിച്ചയുടനെ അഗ്നിരക്ഷാസേന ഇടപെട്ടതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടാകുന്നത് തടയാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.