Posted On
date_range Updated On
date_range മകളെ തലക്കടിച്ച പിതാവിന് തടവും പിഴയും
ബംഗളൂരു: മകളെ തലക്കടിച്ച പിതാവിന് സിറ്റി കോടതി തടവുശിക്ഷ വിധിച്ചു. മംഗളൂരു ബെല്‍ത്തങ്ങാടി താലൂക്കിലെ പുതുവെട്ട് സ്വദേശി ജോയിക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2021 മേയ് 17ന് മൂത്ത മകള്‍ മരുന്ന് കുടിക്കാത്തതിനാല്‍ ജോയി കൈകൊണ്ട് തലക്കടിച്ചിരുന്നു. സംഭവത്തില്‍ ധര്‍മസ്ഥല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എ.എസ്.ഐ കെ. ചന്ദ്രശേഖര അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (എഫ്.ടി.എസ്.സി-1) ജസ്റ്റിസ് മഞ്ജുള ഇട്ടി പ്രതി ജോയിക്ക് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.