സീമന്ത്
കുമാർ സിങ്
ബംഗളൂരു: സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ്ങിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചതിന് അജ്ഞാത വ്യക്തികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആക്രമികൾ ഫേസ്ബുക്ക് അക്കൗണ്ടില്‍ കമീഷണറുടെ പേര് ഹിന്ദിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പ്രമുഖർക്കൊപ്പമുള്ള കമീഷണറുടെ നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പൊതുജനങ്ങൾക്ക് അക്കൗണ്ടില്‍നിന്നും പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങൾ ലഭിച്ചതായും ആക്രമികൾ പൊതുജനങ്ങളിൽനിന്ന് ഫണ്ട് തട്ടിയെടുക്കുന്നതായും പരാതികൾ ലഭിച്ചു. തുടര്‍ന്ന് സൈബർ ക്രൈം സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ശ്രീഷൈൽ ബാഗലൂർ ഭീംറായ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.