ശിവമൊഗ്ഗയിൽ തീ നിയന്ത്രണവിധേയമാക്കുന്ന അഗ്നിശമന സേന
Posted On
date_range Updated On
date_range ശിവമൊഗ്ഗയിൽ എട്ട് കടകൾ അഗ്നിക്കിരയായി
ബംഗളൂരു: ശിവമൊഗ്ഗ ടൗണിലെ ഗാന്ധി ബസാർ ക്ലോത്ത് മാർക്കറ്റിൽ തിങ്കളാഴ്ച രാത്രിയുണ്ടായ അഗ്നിബാധയിൽ എട്ട് കടകൾ കത്തിനശിച്ചു.
ബസവേശ്വര ക്ഷേത്രം പരിസരത്തുനിന്ന് പടർന്ന തീ പെട്ടെന്ന് ആളിപ്പടർന്ന് നാശം വിതക്കുകയായിരുന്നു. തീപിടിത്ത കാരണം അറിവായിട്ടില്ല. സംഭവത്തെത്തുടർന്ന് മേഖലയിൽ വൈദ്യുതി ബന്ധം മുൻകരുതലായി വിച്ഛേദിച്ചിരുന്നു. ശിവമൊഗ്ഗ നഗരസഭ കമീഷനർ ഡോ. കവിത യോഗപ്പനവർ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.