Posted On
date_range Updated On
date_range എട്ടര വയസുകാരൻ അസാൻ ഖാൻ ഇൻസ്പെക്ടറായി; മകെൻറ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ പിതാവ്
മംഗളൂരു: എട്ടര വയസുകാരൻ അസാൻ ഖാൻ രണ്ടു മണിക്കൂർ ശിവമോഗ്ഗ ജില്ലയിലെ ദൊഡ്ഡപേട്ട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായി.ഹൃദയമിടിപ്പ് ഏത് നിമിഷവും നിലക്കാവുന്ന അവസ്ഥയിലുള്ള മകന്റെ സ്വപ്നം അല്പ നേരത്തേക്കെങ്കിലും പ്രതീകാത്മകമായി പൂവണിയിക്കാമോ എന്ന പിതാവ് തബ് രെജ് ഖാന്റെ അഭ്യർഥനക്ക് ജില്ല പൊലീസ് സൂപ്രണ്ട് ജി.കെ.മിഥുൻ കുമാർ വഴങ്ങുകയായിരുന്നു.
കാക്കി യൂനിഫോം ധരിച്ച് തൊപ്പിയണിഞ്ഞ് ഗമയിൽ സ്റ്റേഷനിലേക്ക് വന്ന കുഞ്ഞു പൊലീസ് ഓഫീസർക്ക് ഇൻസ്പെക്ടർ അഞ്ജൻ കുമാർ തന്റെ ഇരിപ്പിടം ഒഴിഞ്ഞു കൊടുത്തു.സഹ പൊലീസുകാർക്ക് അസാൻ ഖാൻ നിർദേശങ്ങൾ നൽകി. കാക്കിക്കുള്ളിലെ ആർദ്രതയിൽ ധന്യമായ രണ്ടു മണിക്കൂറിന് അഡി.ജില്ല പൊലീസ് സൂപ്രണ്ട് അനിൽ കുമാർ ഭൂമ റെഡ്ഡി,ഡിവൈ.എസ്.പി ബലരാജ് എന്നിവർ സാക്ഷികളായി.തന്നെ പൂച്ചെണ്ട് നൽകി വരവേറ്റ മുതിർന്ന ഓഫീസർമാർക്ക് അസാൻ കിടിലൻ സല്യൂട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.