ബം​ഗ​ളൂ​രു സി​ലി​ക്ക​ൺ സി​റ്റി​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

ബം​ഗ​ളൂ​രു: സി​ലി​ക്ക​ൺ സി​റ്റി​യി​ലെ 58 സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. സി​റ്റി​യി​ൽ മ​ഹാ​ദേ​വ്പു​ർ, ബൊ​മ്മ​ന​ഹ​ള്ളി, യ​ല​ഹ​ങ്ക, ദാ​സ​റ​ഹ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​കു​ന്ന​ത്. ബം​ഗ​ളൂ​രു പ്ര​ദേ​ശ​ത്ത് പ്ര​തി​വ​ർ​ഷം 19 ടി.​എം.​സി വെ​ള്ളം അ​നു​വ​ദി​ക്കു​ക​യും പ്ര​തി​ദി​നം 1,472 എം.​എ​ൽ.​ഡി വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു. ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ 9.48 ടി.​എം.​സി വെ​ള്ള​മാ​ണ് വേ​ണ്ട​ത്. ന​ഗ​ര​ത്തി​ലെ 10,955 കു​ഴ​ൽ​ക്കി​ണ​റു​ക​ളി​ൽ 1214 എ​ണ്ണം വ​റ്റി. 3700 കു​ഴ​ൽ​ക്കി​ണ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു.

ന​ഗ​ര​ത്തി​ൽ ജ​ല​ക്ഷാ​മ​മു​ള്ളി​ട​ത്ത് 200 മു​ത​ൽ 300 വ​രെ ടാ​ങ്ക​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ​മാ​യി വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ബി.​ബി.​എം.​പി​യും ജ​ല​മ​ണ്ഡ​ല​വും തീ​രു​മാ​നി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി സ്വ​കാ​ര്യ​വ്യ​ക്തി​ക​ളി​ൽ നി​ന്ന് ടാ​ങ്ക​റു​ക​ൾ ഏ​റ്റെ​ടു​ക്കും. സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് വാ​ങ്ങു​ന്ന 200 ടാ​ങ്ക​റു​ക​ളി​ൽ 100 ​​ടാ​ങ്ക​റു​ക​ൾ 110 വി​ല്ലേ​ജു​ക​ൾ​ക്കും ബാ​ക്കി 100 ടാ​ങ്ക​റു​ക​ൾ ജ​ല​പ്ര​ശ്ന​മു​ള്ള മ​ധ്യ​മേ​ഖ​ല​ക​ളി​ൽ ജ​ല​വി​ത​ര​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കും. കൂ​ടാ​തെ ജ​ല​ബോ​ർ​ഡി​ന്‍റെ 68 ടാ​ങ്ക​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ബി.​ബി.​എം.​പി ചീ​ഫ് ക​മീ​ഷ​ണ​ർ തു​ഷാ​ർ ഗി​രി​നാ​ഥ് പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ മൂ​വാ​യി​ര​ത്തോ​ളം ടാ​ങ്ക​റു​ക​ൾ ഉ​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ടാ​ങ്ക​റു​ക​ളും ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - Drinking water scarcity in bengaluru silicon city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.