ബംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ് ലേറ്റേഴ്സ് അസോസിയേഷനും വൈറ്റ് ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റും ചേർന്ന് ‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ് സംഘടിപ്പിച്ചു. ഡി.ബി.ടി.എ പ്രസിഡന്റ് ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു. കവിയരങ്ങ് ഡി.ബി.ടി.എ ജോയന്റ് സെക്രട്ടറി ഡോ. മലർവിഴി ഉദ്ഘാടനം ചെയ്തു. ഇന്ദിരാബാലൻ, ബ്രിജി കെ.ടി മുഖ്യാതിഥികളായി.
കന്നട പഠന കേന്ദ്രത്തിലെ പഠിതാക്കൾ അമ്മയെക്കുറിച്ച് കന്നട ഭാഷയിൽ കവിതകൾ ചൊല്ലി. ബി. ശങ്കർ, അർച്ചന, ഗീത പി, രാധാ ജോർജ്, ജയപ്രസാദ്, നിഷ രാജേഷ്, അഡ്വ. ഹരികൃഷ്ണൻ, ഷാനവാസ്, ദിവ്യ പങ്കജ്, രേവതി പ്രമോദ്, ദീപാലോചന, ജയകുമാർ മുതലായവർ സംസാരിച്ചു. ഇന്ദിരാ ബാലനെ ആദരിച്ചു. പ്രഫ. രാകേഷ് വി.എസ് സ്വാഗതവും റെബിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു. വൈറ്റ്ഫീൽഡിൽ നടന്ന ‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ് ചടങ്ങിൽ എഴുത്തുകാരി ഇന്ദിരാ ബാലനെ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.